ബോളിവുഡ് നടി സോനം കപൂറിനു പന്നിപ്പനി സ്ഥിരീകരിച്ചു. കടുത്ത പനിയെത്തുടര്‍ന്ന് സോനം കപൂറിനെ രാജ്‌കോട്ടിലെ സ്റ്റെര്‍ലിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സല്‍മാന്‍ ഖാന്‍ നായകനായ സൂരജ് ബര്‍ജത്യയുടെ പ്രേം രത്തന്‍ ദന്‍പായോ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ എത്തിയതായിരുന്നു സോനം.സോനാമിന്റെ രക്ത സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഗുജറാത്തില്‍ ഇതിനോടകം 256 പേര്‍ പന്നിപ്പനി ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.