ഇപ്പോഴിതാ, സിദ്ദാർത്ഥ് തന്റെ മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന് പേരുമിട്ടു - 'വര്‍ണ്യത്തില്‍ ആശങ്ക'!. 'ചന്ദ്രേട്ടന്റെ' സഹനിര്‍മ്മാതാക്കളില്‍ ഒരാളായിരുന്ന ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്, ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നാടകരചയിതാവും സംവിധായകനുമായ തൃശൂര്‍ ഗോപാല്‍ജിയാണ് തിരക്കഥ ഒരുക്കുന്നത്.
ആദ്യ ചിത്രം ബോക്സോഫോസീല്‍ വന്‍പരാജയമായിരുന്നു. എന്നാൽ രണ്ടാമത്തെ ചിത്രം വന്‍വിജയമായിരുന്നു ചിത്രം. ചിത്രത്തിന്റെ ടാഗ് ലൈനായ ചന്ദ്രേട്ടന് എവിടെയാ എന്ന ചോദ്യം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം കണ്ട പ്രേക്ഷകരാരും ഈ ഡയലോഗ് മറക്കാനിടയില്ല. സിദ്ധാര്‍ത്ഥ് ഭരതന്റെ പുതിയ ചിത്രത്തില്‍ ആസിഫ് അലിയാണ് നായകനെന്ന കാര്യം പുറത്തുവിട്ടത് സംവിധായകന് തന്നെയാണ്.