Sheela and Prem Nazir: മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് പ്രേം നസീറും ഷീലയും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതുകൊണ്ട് തന്നെ ഇരുവരേയും ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകളും നിറഞ്ഞിരുന്നു. പ്രേം നസീര്‍-ഷീല ബന്ധത്തെ കുറിച്ച് നിര്‍മാതാവും നടനുമായ താജ് ബഷീര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രേം നസീറിന്റെ ബന്ധു കൂടിയാണ് താജ് ബഷീര്‍.
അന്ന് ഷീലയ്ക്ക് നസീറിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അതിനെ പ്രണയം എന്ന് വിളിക്കാമോ എന്നറിയില്ല. എന്നാല്‍ കുടുംബ ബന്ധങ്ങള്‍ക്കും വ്യക്തിബന്ധങ്ങള്‍ക്കും വലിയ വില നല്‍കുന്ന ആളായിരുന്നു നസീര്‍. ഷീലയ്ക്ക് തന്നോടുള്ള താല്‍പര്യം നസീര്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഷീലയ്ക്ക് നസീറിനോട് ഇഷ്ടം തോന്നിത്തുടങ്ങിയതിനു ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കില്ലെന്ന തീരുമാനമാണ് എടുത്തത്.
മറ്റേത് നടന്മാരായാലും അക്കാലത്ത് ഒരു വിവാഹം കൂടി കഴിച്ചേക്കാം എന്ന തീരുമാനമെടുക്കും. പക്ഷേ നസീര്‍ ഷീലയുടെ താല്‍പര്യത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചില്ല. താന്‍ കുടുംബത്തിനു ഒരു റോള്‍ മോഡല്‍ ആണെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന്. ഇനി നസീറുമൊത്ത് ഒരുമിച്ച് അഭിനയിക്കില്ലെന്ന് അക്കാലത്ത് ഷീല തീരുമാനമെടുത്തു. ഇനി എന്റെ ദേഹത്ത് തൊടാന്‍ അനുവദിക്കില്ല എന്നും തീരുമാനമെടുത്തു.
ഷീലയ്ക്ക് ശേഷം നസീറുമൊത്ത് കൂടുതല്‍ അഭിനയിച്ചത് ജയഭാരതിയാണ്. ഷീല പിന്നീട് തമിഴ് നടന്‍ രവിചന്ദ്രനെ കൊണ്ടുവന്നു. പിന്നീട് അയാളെ വിവാഹം കഴിച്ചു. എന്നാല്‍ നസീറുമൊത്ത് അഭിനയിക്കില്ല എന്ന തീരുമാനം അധികം നാള്‍ പാലിക്കാന്‍ ഷീലയ്ക്ക് സാധിച്ചില്ല. നസീര്‍ അക്കാലത്ത് മലയാളത്തിലെ വലിയ നടനാണ്. അദ്ദേഹത്തെ മാറ്റി നിര്‍ത്തി ഒരു സിനിമ സാധ്യമായിരുന്നില്ലെന്നും താജ് ബഷീര്‍ പറഞ്ഞു.