ബാഹുബലി 500 കോടി ക്ലബില്‍; എല്ലാവര്‍ക്കും പ്രചോദനമെന്ന് ഷാരുഖ്
ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി. ചിത്രം പുറത്തിറങ്ങി നാലാഴ്‌ച കഴിഞ്ഞപ്പോഴേക്കും 500 കോടി ക്ലബിലെത്തിയിരിക്കുകയാണ് ബാഹുബലി.ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രം 500 കോടി കളക്ഷന്‍ നേടുന്നത്.
ഇതോടെ കളക്ഷന്‍ റെക്കോഡില്‍ ഇന്ത്യയിലെ മൂന്നാമത്തെ ചിത്രമായി തീര്‍ന്നിരിക്കുകയാണ് ബാഹുബലി.ആമീര്‍ഖാന്‍ ചിത്രങ്ങളായ പികെ,ധൂം ത്രീ എന്നീ ചിത്രങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ബാഹുബലി ധൂം ത്രീയെ പിന്നിട്ട് രണ്ടാം സ്ഥാനത്ത് എത്തുമെന്നാണ് കരുതപ്പെടുന്നത്.
അതിനിടെ സിനിമയെ പ്രശംസിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ രംഗത്തെത്തി. ഇത്ര വലിയ ഒരു സിനിമയ്ക്ക് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം വലിയ പ്രചോദനം നല്‍കുന്നു എന്നായിരുന്നു ഷാരുഖിന്റെ ട്വീറ്റ്. 250 കോടി മുതല്‍ മുടക്കിലാണ് ബാഹുബലി നിര്‍മ്മിച്ചിരിക്കുന്നത്.