പൃഥ്വിരാജിനൊപ്പം തുടരെ 2 ചിത്രങ്ങള്‍, അടുത്തതില്‍ മമ്മൂട്ടിയോ സുരേഷ് ഗോപിയോ നായകന്‍ ? ഷാജി കൈലാസിന്റെ സന്തോഷം !

കെ ആര്‍ അനൂപ്

ബുധന്‍, 10 ഓഗസ്റ്റ് 2022 (11:02 IST)
ഷാജി കൈലാസ് സിനിമ തിരക്കുകളിലാണ്. കടുവയ്ക്ക് ശേഷം പൃഥ്വിരാജിന്റെ കൂടെ കാപ്പ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് അദ്ദേഹം. തിരുവനന്തപുരത്തെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം മമ്മൂട്ടിയെ കാണാനും സംസാരിക്കാനും സംവിധായകന്‍ സമയം കണ്ടെത്തി. പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ഈ കൂടിക്കാഴ്ച എന്നത് അറിവില്ല.ഇന്നലെ മമ്മൂക്കയെ കണ്ടുവെന്നും വല്യ സന്തോഷമായെന്നും മാത്രമാണ് ഷാജി കൈലാസ് പറഞ്ഞത്.
 
കാപ്പ ചിത്രീകരണം പൂര്‍ത്തിയാക്കിയാലുടന്‍ സുരേഷ് ഗോപിക്കൊപ്പം ഒരു സിനിമ ചെയ്യാന്‍ സംവിധായകന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. 
 
മമ്മൂട്ടി ആകട്ടെ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലാണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍