'കൊതിപ്പിക്കുന്നു'; നടിയുടെ പോസ്റ്റിനു താഴെ അശ്ലീല കമന്റ്, കലക്കന്‍ മറുപടി നല്‍കി അപര്‍ണ

Webdunia
തിങ്കള്‍, 10 ജനുവരി 2022 (12:42 IST)
വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അപര്‍ണ നായര്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ അപര്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അപര്‍ണയുടെ പുതിയ ചിത്രത്തിനു താഴെ വന്ന കമന്റാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ലൈംഗിക ചുവയുള്ള പരാമര്‍ശമാണ് ഒരാള്‍ അപര്‍ണയുടെ പുതിയ ചിത്രത്തിനു താഴെ നടത്തിയിരിക്കുന്നത്. ഈ അശ്ലീല കമന്റിന് കിടിലന്‍ മറുപടിയാണ് അപര്‍ണ കൊടുത്തിരിക്കുന്നത്.
 
അപര്‍ണയുടെ ചിത്രത്തിനു താഴെ 'കൊതിപ്പിക്കുന്നു' എന്നാണ് ഒരാളുടെ കമന്റ്. ഉടനെ അപര്‍ണയുടെ മറുപടിയെത്തി. 'ആണോ? വീട്ടിലുള്ളവരെ കാണുമ്പോളും തോന്നാറുണ്ടോ ഈ കൊതി' എന്നാണ് അപര്‍ണ മറുപടി കൊടുത്തത്. അപര്‍ണയുടെ മറുപടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതുപോലെയുള്ള ഞെരമ്പന്‍മാര്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണമെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article