മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ രണ്ട് പേരാണ് ഷാജുവും ചാന്ദ്‌നിയും. ഇരുവരും ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിച്ച രണ്ട് താരങ്ങള്‍ കൂടിയാണ് ഇരുവരും. സീരിയലുകളില്‍ ഒന്നിച്ച് അഭിനയിച്ചാണ് തങ്ങളുടെ സൗഹൃദം ബലപ്പെട്ടതെന്നും പിന്നീട് അത് പ്രണയമായതെന്നും ഇരുവരും പറയുന്നു. സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് തങ്ങള്‍ക്കിടയില്‍ സംഭവിച്ച രസകരമായ പ്രണയ മുഹൂര്‍ത്തങ്ങളെ കുറിച്ചും ഇരുവരും മനസ് തുറക്കുന്നു.
സീരിയലില്‍ നായികയും നായകനുമായ കാലത്താണ് തങ്ങള്‍ അടുപ്പത്തിലായതെന്നാണ് ചാന്ദ്നി പറയുന്നത്. ഒരു സീരിയലില്‍ ഞങ്ങള്‍ വിവാഹിതരാകുന്നുണ്ട്. ആദ്യരാത്രി പാലുമായി വരുന്ന രംഗത്ത് പാല്‍ ഗ്ലാസ് വാങ്ങിയ ശേഷം ഷാജു ചേട്ടന്‍ എന്റെ കയ്യില്‍ ഉമ്മ വെക്കും. കുറേ ടേക്ക് എടുത്തിട്ടും ശരിയാകുന്നില്ല. പക്ഷെ ഓരോ ഉമ്മ കിട്ടുമ്പോഴും എനിക്ക് മനസിലാകുന്നുണ്ട് ടേക്ക് ഓക്കെ അല്ലാതാക്കുന്നത് ചേട്ടന്റെ നമ്പറാണെന്ന്. പക്ഷെ സംവിധായകന്‍ അടക്കം ആര്‍ക്കും അതൊന്നും മനസിലായില്ലെന്നും ചാന്ദ്‌നി ചിരിച്ചുകൊണ്ട് ഓര്‍ക്കുന്നു.
അങ്ങനെയിരിക്കെ ആ സമയത്ത് തനിക്കൊരു വിദേശ ഷോ വന്നു. അതില്‍ ചാന്ദ്‌നിയേയും ഉള്‍പ്പെടുത്താന്‍ സംഘാടകരെ കൊണ്ട് സമ്മതിപ്പിച്ചു. ഷോയ്ക്ക് കുറച്ച് ദിവസം മുമ്പ് പാലക്കാട് നിന്നും കൊച്ചില്‍ വന്ന് ചാന്ദ്നിയെ കടത്തുകയായിരുന്നുവെന്നും ഷാജു പറയുന്നു. തിരികെ പോകും വഴി അമ്പലത്തില്‍ വച്ച് മാലയിടലും രജിസ്റ്റര്‍ വിവാഹവും നടത്തിയെന്നും ഷാജു പറയുന്നു.
പിന്നാലെ പത്രക്കാരെ വിളിച്ച് തങ്ങള്‍ വിവാഹിതരായ വിവരം അറിയിച്ചു. അതുവരെയേ വീട്ടുകാരുടെ എതിര്‍പ്പുകളുണ്ടായിരുന്നുള്ളൂവെന്നും പിന്നെ പാലക്കാടും കൊച്ചിയിലും റിസപ്ഷന്‍ നടത്തിയെന്നും ഷാജു പറയുന്നു. വിവാഹശേഷം പത്രക്കാരെ വിളിച്ച് കാര്യം അറിയിക്കുകയാണ് ചെയ്തത്. വിവാഹം നടന്ന കാര്യം അറിയുംവരെ മാത്രമേ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നുള്ളൂവെന്നും പിന്നീട് എല്ലാം ശരിയായെന്നും ഷാജു പറയുന്നു.