അന്‍സി കബീറിനും അഞ്ജന ഷാജിക്കും ശീതള പാനീയത്തില്‍ ലഹരി നല്‍കിയതായി രഹസ്യസന്ദേശം

ഞായര്‍, 21 നവം‌ബര്‍ 2021 (10:27 IST)
ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കളായ അന്‍സി കബീറിനും അഞ്ജന ഷാജിക്കും ശീതളപാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന സംശയം ബലപ്പെടുന്നു. എന്നാൽ, ഇവരുടെ രക്തസാംപിൾ ശേഖരിക്കാതിരുന്നത് അന്വേഷണത്തിനു തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ചു ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യസന്ദേശം സ്ഥിരീകരിക്കാൻ നിശാപാർട്ടി നടന്ന ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വീണ്ടെടുക്കണം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മൃതദേഹങ്ങളില്‍ നിന്ന് രക്ത-മൂത്ര സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടില്ലെന്നത് വലിയ പിഴവായി ചൂണ്ടിക്കാട്ടുന്നു. മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തപരിശോധന അനിവാര്യമാണ്. സിന്തറ്റിക് മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ മൂത്ര സാംപിളും പരിശോധനയ്ക്ക് അയക്കേണ്ടതായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍