താരപുത്രിമാരുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ്. ഇതിനായി ആദ്യപടി കയറിയിരിക്കുകയാണ് ജാൻവി കപൂറും സാറ അലിഖാനും. രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ രണ്‍വീര്‍ സിങ് നായകനാകുന്ന ആക്ഷന്‍ കോമഡി ചിത്രം സിമ്പയില്‍ നായികയായി എത്തുന്നത് സാറയാണെന്ന് റിപ്പോർട്ടുകൾ.
അതേസമയം സെയ്ഫ് അലി ഖാന്റെ മകള്‍ സാറയ്ക്കെതിരെ കരാര്‍ലംഘനത്തിന് പരാതിയുമായി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ കോടതിയെ സമീപിച്ചു. കേദാര്‍ നാഥ് സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റില്ലെന്ന് സാറ അറിയിച്ചതിനെ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.