എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു ! നാഗചൈതന്യയെ അണ്‍ഫോളോ ചെയ്ത് സാമന്ത

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (15:49 IST)
സാമന്തയ്ക്കും നാഗചൈതന്യക്കുമിടയിലെ മഞ്ഞുരുകുന്നതായും ഇരുവരും വീണ്ടും ഒന്നിക്കാന്‍ സാധ്യതയുള്ളതായും നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാമന്ത. മുന്‍ ഭര്‍ത്താവും സൂപ്പര്‍താരവുമായ നാഗചൈതന്യയെ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് സാമന്ത ഇപ്പോള്‍.
 
2021ലാണ് തെന്നിന്ത്യന്‍ താരങ്ങളായ സാമന്ത റൂത് പ്രഭുവും നാഗചൈതന്യയും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ ഒന്നിച്ച താരദമ്പതികള്‍ നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വിവാഹമോചിതരായത്.
 
ഇന്‍സ്റ്റഗ്രാമില്‍ നാഗചൈതന്യയെ സാമന്ത അണ്‍ഫോളോ ചെയ്തിട്ടുണ്ടെങ്കിലും നാഗചൈതന്യ ഇപ്പോഴും സാമന്തയെ തിരിച്ച് ഫോളോ ചെയ്യുന്നുണ്ട്. നേരത്തേ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെ നാ?ഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം സാമന്ത സാമൂഹിക മാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article