കൈ നിറയെ ചിത്രങ്ങൾ ലഭിക്കുമ്പോൾ ആരാധകരെ നിരാശയിലാഴ്ത്തികൊണ്ട് തെന്നിന്ത്യൻ താരസുന്ദരിയുടെ ഉറച്ച തീരുമാനം. ഇനി തൽക്കാലം അഭിനയത്തിലേക്കില്ല !. മറ്റാരുമല്ല, തമിഴകവും തെലുങ്കും ആരാധനയോടെ നോക്കുന്ന സമാന്ത തന്നെ. ഇനി കുറച്ച് കാലത്തേക്ക് അഭിനയമില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ഒരു വർഷത്തോളമായി തമിഴിലും തെലുങ്കിലും പുറത്തിറങ്ങിയ വിജയ ചിത്രങ്ങളിൽ സമാന്തയായിരുന്നു നായിക. തമിഴിൽ വിജയ് ചിത്രം തെറി, സൂര്യ ചിത്രം 24 ആണ് സമാന്തയുടെതായി ഇറങ്ങിയ അവസാന ചിത്രം. തെലുങ്കിൽ നാലും തമിഴിൽ ഒരു സിനിമയും താരത്തിന്റേതായി ഇറങ്ങാനുണ്ട്.