തമിഴ്, തെലുങ്ക് ഭാഷകളിൽ നിറഞ്ഞുനിൽക്കുന്ന നടിയാണ് സമാന്ത റൂത്ത് പ്രഭു. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം നദി ഗ്ളാമർ വേഷങ്ങൾ ചൂസ് ചെയ്തിരുന്നു. വളരെ ബോൾഡായുള്ള തീരുമാനത്തെ കൈയ്യടിച്ചായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്. വിവാഹമോചനത്തിന്റെ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു പഴയ അഭിമുഖത്തിൽ വിവാഹമോചനത്തിന് ശേഷം താൻ കടന്നുപോയ അവസ്ഥയെ കുറിച്ച് സമാന്ത സംസാരിച്ചിരുന്നു.
മരിക്കാൻ തോന്നിയിരുന്നുവെന്നും അതിനെ അതിജീവിച്ചതിൽ താൻ അഭിമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അത്തരത്തിലുള്ള വ്യക്തിപരമായ എന്തെങ്കിലും തുറന്നുപറയുന്നതിന് അപാരമായ ധൈര്യം ആവശ്യമാണ്. അതൊരു വെല്ലുവിളിയായിരുന്നു. യാഥാർഥ്യം അംഗീകരിക്കാൻ ഒരുപാട് സമയമെടുത്തു. വിവാഹമോചനത്തിന് ശേഷം തനിക്ക് ഒന്നിനോടും താല്പര്യം ഇല്ലായിരുന്നുവെന്നും മരിച്ചത് പോലെ തോന്നിയെന്നുമായിരുന്നു നടി പറഞ്ഞത്.
സാമന്തയും നാഗ ചൈതന്യയും 2017-ൽ വിവാഹിതരായി. പ്രണയ വിവാഹമായിരുന്നു. എന്നാൽ 2021-ൽ വേർപിരിയുകയായിരുന്നു. സിനിമയുമായി സമാന്ത മുന്നോട്ട് പോയി. എന്നാൽ, നാഗ ചൈതന്യ പകരമൊരാളെ കണ്ടെത്തി. ശോഭിതയുമായുള്ള നാഗ ചൈതന്യയുടെ വിവാഹം ഡിസംബറിൽ നടക്കുമെന്നാണ് റിപ്പോർട്ട്.