സൽമാൻ ഖാൻ എത്തിയപ്പോൾ സ്വീകരിക്കാൻ എല്ലാവരുമുണ്ടായിരുന്നു. ആരാധകരും മീഡിയാക്കാരും അദ്ദേഹത്തെ വളഞ്ഞു. എന്നാൽ കുറച്ചു സമയങ്ങൾക്കുള്ളിൽ ബി ടൗണിലെ ഗ്ലാമർ സുന്ദരികളായ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും എത്തി. ഇതോടെ രംഗം മാറുകയായിരുന്നു. സുന്ദരികളെ രണ്ടുപേരെയും ഒരുമിച്ച് കണ്ടതിന്റെ ആകാംഷ എല്ലാവർക്കുമുണ്ടായിരുന്നു.
ചടങ്ങിൽ സൽമാൻ ഖാന്റെ സാന്നിധ്യം വകവെയ്ക്കാതെയാണ് സോഷ്യൽമീഡിയ സുന്ദരികളെ സ്വീകരിച്ചത്. കാണികളിൽ മുക്കാൽഭാഗവും ഇവരുടെ പുറകെയായിരുന്നു. അതോടൊപ്പം, എല്ലാവരും സംസാരിച്ചതിനുശേഷമായിരുന്നു സ്റ്റേജിൽ മസിൽമാൻ എത്തിയത്. സുന്ദരികളെ കണ്ട് മുങ്ങിയിരിക്കുകയായിരുന്നു താരം എന്നും പാപ്പരാസികൾക്കിടയിൽ സംസാരമുണ്ട്.