‘നിങ്ങളാണ് വിധി പറയേണ്ടത്’ - സലിം കുമാര്‍ പറയുന്നു!

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (10:55 IST)
2016ലെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയത് നടന്‍ സലിംകുമാര്‍ ആണ്. അദ്ദേഹത്തിന് അതിനര്‍ഹനാക്കിയത് ‘കറുത്ത ജൂതന്‍’ എന്ന സിനിമയും. ചിത്രം ഓഗസ്ത് 18ന് തിയേറ്ററുകളില്‍ എത്തുകയാണ്. ലാല്‍ ജോസിന്റെ നിര്‍മാണ കമ്പനിയായ എല്‍ ജെ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്.
 
ചരിത്രം കേരള ജനതയോട് പറയാന്‍ മറന്നു പോയ കഥയാണ് ചിത്രത്തിലൂടെ സലിം കുമാര്‍ പറയുന്നത്. ഇത് ഒരു അവര്‍ഡ് സിനിമയല്ലെന്നും ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഒരു സിനിമയാണെന്നും താരം വ്യക്തമാക്കുന്നു. ഒരു കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്ന ഒരു കൊച്ചു സിനിമയാണ് കറുത്ത ജൂതന്‍. ഒരു ജൂതന്റെയും മുസല്‍മാന്റെയും സൗഹൃദത്തിന്റെ അപൂര്‍വ കഥ പറയുന്ന സിനിമ കാണണമെന്ന് മാത്രമേ തനിക്ക് പറയാന്‍ ആവുകയുള്ളുവെന്നും കണ്ട് വിചാരണ ചെയ്ത് വിധി പറയേണ്ടവര്‍ പ്രേക്ഷകര്‍ ആണെന്നും സലിം കുമാര്‍ പറയുന്നു.
 
Next Article