സംവിധായകന്‍ സജീവ് പിള്ളയുടെ ആത്മസമര്‍പ്പണമാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്നും, മാമാങ്കം നടന്ന സ്ഥലത്ത് പോയി താമസിച്ച് ഗവേഷണം നടത്തിയാണ് ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം പൂര്‍ത്തിയാക്കിയതെന്നും വേണു പറഞ്ഞിരുന്നു. ഒപ്പം 2010ല്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്‌തെന്നും മുഴുവന്‍ തിരക്കഥയുമായാണ് സജീവ് തന്നെ കാണാനെത്തിയതെന്നും അന്ന് വേണു പറഞ്ഞിരുന്നു.