ഒരു വലിയ നടന്റെ മകനാണെന്ന ഭാവമില്ലാത്തയാളാണ് ദുൽഖറെന്ന് ഐശ്വര്യ

Webdunia
ഞായര്‍, 5 ഫെബ്രുവരി 2017 (13:24 IST)
ജോമോന്റെ സുവിശേഷങ്ങളിലൂടെ മലയാളികൾക്ക് ഒരു മറുനാടൻ സുന്ദരിയെ കൂടി ലഭിച്ചിരിക്കുകയാണ്. ഐശ്വര്യ. പക്ഷേ, സുൽഖറിന്റെ ജോമോന്റെ സുവിശേഷമല്ല ഐശ്വര്യയുടെ ആദ്യ ചിത്രം. ആദ്യം കമ്മിറ്റ് ചെയ്തത് നിവിൻ നായകനാകുന്ന സഖാവ് ആണ്. പക്ഷേ റിലീസ് ആയത് ദുൽഖർ ചിത്രമാണെന്ന് മാത്രം.
 
‘ദുൽഖർ.. ഒരു വലിയ നടന്റെ മകനാണെന്ന് ഒരു ഭാവവുമില്ല.. നല്ല സപ്പോർട്ടീവ്, ജാടകളൊന്നും ഇല്ലാതെ വളരെ ഫ്രണ്ട്‌ലിയായി ഇടപെടും.' ഐശ്വര്യയ്ക്ക് ദുൽഖറിനെ കുറിച്ച് ഇതാണ് പറയാനുള്ളത്. ദുൽഖറിനെ കുറിച്ച് മാത്രമല്ല, നിവിൻ പോ‌ളിയെ കുറിച്ചും താരത്തിന് പറയാനുണ്ട്.
 
നിവി, ഫുൾ ടൈം ചിരിയാണ്. ഷോട്ട് കഴിഞ്ഞാൽ അപ്പോൾ വരും ചിരി. ഇടയ്ക്കിടെ ഭയങ്കര തമാശകൾ. ചിലതൊക്കെയേ മനസ്സിലാകൂ.’– ഐശ്വര്യ പറയുന്നു. നിവിന്റെ ചിരിയും കോമഡിയും കൂടിക്കൂടി വന്നപ്പോൾ ഐശ്വര്യ നിവിനൊരു പേരിട്ടു -ലാഫിങ് മാനിയ! മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യങ്ങൾ പറഞ്ഞത്.
Next Article