വീണ്ടും ഒരു പൊലീസ് പടം; ഷാഹി കബീർ ചിത്രത്തിൽ കാക്കി അണിഞ്ഞ് ചുറ്റാൻ ദിലീഷ് പോത്തനും റോഷനും, റോന്ത് പ്രഖ്യാപനം

നിഹാരിക കെ.എസ്

ശനി, 22 ഫെബ്രുവരി 2025 (19:08 IST)
ഇല വീഴാ പൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'റോന്ത്' എന്നാണ് ചിത്രത്തിന്റെ പേര്. ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകനായ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ വി എം, ജോജോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  
 
ജോസഫ്, നായാട്ട്, ഇല വീഴാ പൂഞ്ചിറ, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ സിനിമകൾക്ക് ശേഷം ഷാഹി കബീർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രം രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ജീവത്തിലൂടെയാണ് കഥ പറയുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് ചിത്രത്തിെല മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.
 
ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് മനേഷ് മാധവൻ ആണ്. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗാനരചന വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ ദീലീപ്നാഥ്, എ‍ഡിറ്റർ പ്രവീൺ മംഗലത്ത്, സൗണ്ട്മിക്സിങ് സിനോയ് ജോസഫ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍