ബിഗ്ബോസിൽ എത്തുമോ ? മറുപടിയുമായി റിമി ടോമി

ഞായര്‍, 10 ജനുവരി 2021 (15:22 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 3 ആരംഭിയ്ക്കാനിരിയ്ക്കുകയാണ്. ഈ വർത്ത പുറത്തു വന്നതിന് പിന്നാലെ ഈ സീസണിൽ മത്സരാർത്ഥികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കാൻ തുടങ്ങി. ഗായികയും ടെലിവിഷൻ അവതാരകയുമായ റിമി ടോമിയുടെ പേരും സാധ്യത കൽപ്പിയ്ക്കുന്ന മത്സരാർത്ഥികളുടെ കൂട്ടത്തിലുണ്ട്. അഭ്യൂഹങ്ങൾ പ്രചരിയ്ക്കാൻ തുടങ്ങിയതോടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിയ്ക്കുകയാണ് റിമി ടോമി.
 
ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് റിമിയുടെ മറുപടി. 'എന്തിനാണ് ഈ ആളുകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഒരുപാട് ആളുകള്‍ ചോദിക്കുന്നു ബിഗ് ബോസില്‍ ഉണ്ടാകുമോ എന്ന്. ഇല്ല എന്ന് ഇവിടെ പറഞ്ഞാല്‍ കാര്യം കഴിഞ്ഞല്ലോ. വ്യാജ വാര്‍ത്തകള്‍ തരണം ചെയ്യാന്‍ ഇതേ ഇപ്പോള്‍ വഴി ഉള്ളൂ' റിമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍