മലയാള സിനിമയെ മാറ്റിമറിക്കാൻ മാമാങ്കത്തിന് കഴിയും, പക്ഷേ സംഭവിക്കുന്നത് എന്ത്? - റസൂല്‍ പൂക്കുട്ടി പറയുന്നു

തിങ്കള്‍, 28 ജനുവരി 2019 (11:40 IST)
മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കവുമായി ബന്ധപ്പെട്ട് പല വാർത്തകളും വന്നിരുന്നു. ചിത്രത്തിൽ നിന്ന് സംവിധായകനറിയാതെ ധ്രുവനെ പുറത്താക്കിയത് മുതൽ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ ഈ വിവാദങ്ങളോട് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. 
 
'മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണ്. 2018 താന്‍ വായിച്ച തിരക്കഥകളില്‍ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്നാണ് മാമാങ്കം. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയെ കൊണ്ടെത്തിക്കാനുള്ള എല്ലാ സാധ്യതകളും മാമാങ്കത്തിനുണ്ട്. അത്തരമൊരു സിനിമ ഇത്തരത്തില്‍ അവസാനിച്ചതില്‍ സങ്കടമുണ്ട്' റസൂല്‍ ട്വിറ്ററിൽ കുറിച്ചു.
 
ധ്രുവനെ പുറത്താക്കിയതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയെ കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് നിര്‍മ്മാതാവ് ഒഴിവാക്കി. ആദ്യ രണ്ട് ഷെഡ്യൂളുകളും സജീവ് പിള്ളയാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍