അഭ്യൂഹങ്ങള്‍ക്ക് മറുപടി, ഭാര്യക്കൊപ്പം ബാല, വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്

വെള്ളി, 25 നവം‌ബര്‍ 2022 (09:07 IST)
ബാല- എലിസബത്ത് വിവാഹം കഴിഞ്ഞവര്‍ഷം ആയിരുന്നു നടന്നത്. ഭാര്യയും മുത്തുള്ള വിശേഷങ്ങള്‍ ഓരോന്നും ബാല ആ കാലയളവില്‍ പങ്കു വയ്ക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ബാലയ്‌ക്കൊപ്പം എലിസബത്തിനെ സോഷ്യല്‍ മീഡിയയില്‍ കാണാതായതോടെ പുതിയ അഭ്യൂഹങ്ങള്‍ പ്രചരിച്ചു.ബാലയുടെ രണ്ടാം വിവാഹവും പരാജയമായിരുന്നുവെന്ന എന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും മറുപടിയുമായി ബാല തന്നെ രംഗത്തെത്തി.
 
'എലിസബത്ത് എന്നേക്കും എന്റേതാണ്'-എന്ന് കുറിച്ച് കൊണ്ടാണ് ബാല ഭാര്യക്കൊപ്പം ഉള്ള പുതിയ വീഡിയോ പങ്കുവെച്ചത്. 
 'എന്റെ കൂളിങ് ?ഗ്ലാസ് ഒരാള്‍ വന്ന് അടിച്ച് മാറ്റി.... അയാള്‍ ആരാണെന്ന് നിങ്ങള്‍ക്ക് ഞാന്‍ കാണിച്ച് തരാമെന്ന്' -നടന്‍ ഭാര്യയെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരുന്നത്.
 
ഷെഫീക്കിന്റെ സന്തോഷം ആണ് നടന്റെതായി ഇന്ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമ.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍