37 വര്‍ഷങ്ങള്‍ക്കു ശേഷം ആ സുഹൃത്തുക്കള്‍ ഒത്തുകൂടി. വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശൂര്‍ ഹോളി ഫാമിലി എല്‍പി സ്‌കൂളില്‍ പഠിച്ചവരായിരുന്നു അവര്‍. കാലം അവരെ മാറ്റിയെങ്കിലും ആ പഴയ സ്‌നേഹത്തിന് കുറവുണ്ടായിരുന്നില്ല. തന്റെ കൂട്ടുകാരെ കാണാന്‍ സിനിമ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. വീണ്ടും കുട്ടിക്കാല ഓര്‍മ്മകളിലേക്ക് തിരികെ നടന്നുവെന്ന് അദ്ദേഹം പറയുന്നു.
'37 വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ ഹോളി ഫാമിലി എല്‍പി സ്‌കൂളിലെ LP സഹപാഠികളുടെ സംഗമം. അപൂര്‍വ സന്ദര്‍ഭം, മങ്ങിയ ബാല്യകാല ഓര്‍മ്മകള്‍ വീണ്ടും അയവിറക്കി. മനോഹരമായി സംഘടിപ്പിച്ച ഒരു അത്ഭുതകരമായ ദിവസം'-രഞ്ജിത്ത് ശങ്കര്‍ കുറിച്ചു.