മമ്മൂട്ടി തങ്കമാണെന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ. വർഷം എന്ന സിനിമ ചിത്രീകരിക്കുമ്പോൾ ഒരു സീനിൽ അഭിനയിക്കാൻ മമ്മൂട്ടി തയ്യാറായില്ലെന്ന് രഞ്ജിത്ത് അറിയിച്ചു. കാരണം ചോദിച്ചപ്പോൾ മാത്രമാണ് തനിയ്ക്കും അത് മനസ്സിലായതെന്നും രഞ്ജിത്ത് വ്യക്തമാക്കി.
കാരണം വേറൊന്നുമല്ല, എന്താ അഭിനയിക്കാത്തതെന്ന് ചോദിച്ചപ്പോൾ ഇട്ടിരിക്കുന്ന കോസ്റ്റ്യൂം ശരിയല്ലെന്ന് മമ്മൂട്ടി പറഞ്ഞു. ഇതുതന്നെ ആയിരുന്നല്ലോ ഇന്നലെ വരെ മമ്മൂക്ക ഇട്ടിരുന്നതെന്ന് ചോദിച്ചപ്പോൾ, അതല്ല കഥാപാത്രത്തിന്റെ സ്റ്റേജ് മാറി അതുകൊണ്ട് അളവ് മാറ്റണം. ഡ്രസ് ലൂസാവണം. അദ്ദേഹം പറഞ്ഞതനുസരിച്ച് ചെയ്തപ്പോളാണ് എനിക്കും അത് മനസ്സിലായതെന്ന് സംവിധായകൻ പറഞ്ഞു.
ഭാര്യയോട് അധികം സംസാരിക്കാത്ത ആളായിരുന്നു, മമ്മൂക്കയുടെ കുടുംബജീവിതം കണ്ടപ്പോഴാണ് ഞാനും ഭാര്യയോട് സംസാരിച്ചത് തുടങ്ങിയത്. ആ മഹാനടനെ വിലയിരുത്തണമെങ്കിൽ ഇനിയും ജന്മങ്ങൾ ഉണ്ടാകണമെന്നും രഞ്ജിത്ത് അറിയിച്ചു.