സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്ക് ശ്രീദേവിയുടെ വക്കീല്‍ നോട്ടീസ്

Webdunia
തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (14:08 IST)
രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രം  വീണ്ടും വിവാദത്തില്‍. ചിത്രത്തിന് സാവിത്രി എന്നായിരുന്നു പേരിട്ടിരുന്നത് ഇത് ശ്രീദേവി എന്ന് മാറ്റിയതാണ് വിവാദത്തിന് തിരികൊളുത്തിയത്.

സംഭവത്തില്‍ നടി ശ്രീദേവി സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്ക്കെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ്.ചിത്രത്തിന്റെ പേര് ശ്രീദേവി എന്ന് ഇട്ടതാണ് താരത്തെ നടപടിയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുകൂടാതെ രാം ഗോപാല്‍ വര്‍മ്മ പരസ്യമായി മാപ്പ് പറയണം എന്നും ഇത് ഒരു ദേശീയ പത്രത്തില്‍ പ്രസിദ്ധീകരിക്കണം എന്നുമാണ് ശ്രീദേവിയുടെ വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ചിത്രത്തിന് ഇപ്പോളുള്ള പേര് തന്നെ ഉപയോഗിക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചത്.കൗമാരക്കാരന്റെ ആദ്യ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ വിവാദത്തില്‍ പെട്ടിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.