തമിഴ് സംവിധായകന്‍ റാം സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായിരുന്നു പേരന്‍പ്. ആ നാലുചിത്രങ്ങളില്‍ ഏറ്റവും മികച്ചത് എന്നതുമാത്രമല്ല, തമിഴില്‍ അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ചിത്രമായിരുന്നു പേരന്‍പ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു അവിസ്മരണീയ കഥാപാത്രമായി പേരന്‍പിലെ അമുദവന്‍ മാറി.
പേരന്‍പിന്‍റെ ചിത്രീകരണ ദിനങ്ങള്‍ റാമിന് ഇപ്പോഴും മറക്കാനാവുന്നില്ല. കൂട്ടായ്‌മയുടെ, ഒത്തൊരുമയുടെ വിജയമായിരുന്നു ആ ചിത്രം. മമ്മൂട്ടി എന്ന മഹാനടന്‍ ആ കൂട്ടായ്മയുടെ ഭാഗമായി, അവരിലൊരാളായി മാറിയപ്പോള്‍ ഒരു വിസ്മയചിത്രം സാധ്യമായി.
പേരന്‍പ് നേടിയ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ക്ക് കണക്കില്ല. ഇത്തവണത്തെ ദേശീയ പുരസ്കാരങ്ങളില്‍ പലതും പേരന്‍പിനെ തേടി എത്തിയേക്കാം. പുതിയൊരു സൂചന, റാം വീണ്ടും മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ആലോചിക്കുന്നു എന്നതാണ്. പേരന്‍പിനെക്കാള്‍ മികച്ച ഒരു സിനിമ. ഒരു ത്രില്ലര്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാം, അല്ലേ?