'റാം' സിനിമ ഒരു പ്രതിസന്ധിയില്‍; റിലീസ് വൈകുന്നതിനെക്കുറിച്ച് സംവിധായകന്‍ ജീത്തു ജോസഫ്

കെ ആര്‍ അനൂപ്
വെള്ളി, 15 ഡിസം‌ബര്‍ 2023 (15:05 IST)
ദൃശ്യം2, ട്വല്‍ത്ത് മാന്‍ തുടങ്ങിയ സിനിമകള്‍ റിലീസ് ആയി. നേര് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. എന്നിട്ടും റാം മാത്രം റിലീസ് വായിക്കുകയാണ്. റാം റിലീസ് നീളുന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. 
 
സിനിമ ഒരു പ്രതിസന്ധിയില്‍ ആണെന്നും അതിന്റെ കാര്യത്തില്‍ നിര്‍മാതാക്കളാണ് തീരുമാനം എടുക്കേണ്ടതെന്നും സംവിധായകന്‍ പറയുന്നു. തന്റെ ഏത് സിനിമയുടെ കാര്യം പറയുമ്പോഴും റാം സിനിമയെ കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
റാം സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും  മോഹന്‍ലാലിനൊപ്പം പ്രതിസന്ധി പരിഹരിക്കാന്‍ താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സംവിധായകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. കുറച്ച് സമയം എടുക്കും എന്നുകൂടി ആരാധകരെ അദ്ദേഹം ഓര്‍മിപ്പിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article