''സുകൃതം' കണ്ടതിന് ശേഷം ഞാൻ ഉറപ്പിച്ചു, മമ്മൂട്ടിയെ നായകനാക്കി ചിത്രമെടുക്കുമെന്ന്': തുറന്ന് പറഞ്ഞ് പേരൻപിന്റെ സംവിധായകൻ

Webdunia
ചൊവ്വ, 17 ജൂലൈ 2018 (08:22 IST)
റാം സംവിധാനം ചെയ്യുന്ന പേരൻപ് ആണ് ഇപ്പോൾ കോളിവുഡിലേയും മോളിവുഡിലെയും ചർച്ചാ വിഷയം. ഒരിടവേളയ്‌ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്‌റ്റാർ വീണ്ടും അഭിനയിച്ച തമിഴ് ചിത്രം കൂടിയാണിത്. അമുദൻ എന്ന അച്ഛൻ കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.
 
തങ്ക മീന്‍കള്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് റാം. ഈ ചിത്രത്തിലൂടെ മൂന്ന് ദേശീയ അവാര്‍ഡുകളായിരുന്നു റാം തമിഴില്‍ എത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ സംവിധാനം തന്നെയാണ് പേരന്‍പിനെ മികച്ചൊരു നിലവാരമുളള സിനിമയാക്കി മാറ്റിയിട്ടുളളത് എന്നുതന്നെ പറയാം. തങ്കമീന്‍കള്‍ പോലെ ശ്രദ്ധേയമായൊരു പ്രമേയം പറഞ്ഞുകൊണ്ടുതന്നെയാണ് സംവിധായകന്‍ പേരൻപും ഒരുക്കിയിരിക്കുന്നത്.
 
റാമിന് മമ്മൂട്ടിയുടെ ഒപ്പമുള്ള സിനിമ ഒരു സ്വപ്‌നമായിരുന്നു. ഈ ചിത്രത്തിനായി മമ്മൂട്ടിയുടെ ഡേറ്റിന് റാം നീണ്ട വർഷം കാത്തിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. "തൊണ്ണൂറുകളില്‍ പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് ഞാന്‍ അദ്ദേഹത്തിന്റെ സുകൃതം എന്ന സിനിമ കാണുന്നത്. ആ സിനിമയിലൂടെയാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്നേ ഞാനുറപ്പിച്ചിരുന്നു സംവിധായകനാവുമ്പോള്‍ അദ്ദേഹത്തേിന്റെ കൂടെ ഒരു സിനിമ ചെയ്യണമെന്ന്. എന്നാല്‍ 20 വര്‍ഷത്തെ സമയം വേണ്ടിവന്നു എനിക്ക് അത് സാധ്യമാക്കാൻ". റാം ചടങ്ങില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article