‘മമ്മൂക്ക പെണ്ണായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്‌തേനെ’ !

തിങ്കള്‍, 16 ജൂലൈ 2018 (17:13 IST)
റാം സംവിധാനം ചെയ്ത പേരൻപ് സിനിമയിൽ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് തമിഴ് സംവിധായകൻ മിഷ്കിൻ നടത്തിയ പരാമർശം വിവാദമാകുന്നു. മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം ചെയ്തേനെയെന്നുമാണ് മിഷ്‌കിന്‍ പറഞ്ഞത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മിഷ്കിന്‍ ഇക്കാര്യം പറഞ്ഞത്.
 
മിഷ്കിൻ നടത്തിയ പ്രസംഗത്തിൽ നിന്നും:  
 
‘സിനിമയില്‍ നമ്മൾ മനസ്സിലാക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇതുപോലെ തന്നെ ഒന്നവർഷത്തിന് മുമ്പ് റാം എന്നോട് പറഞ്ഞ ടൈറ്റിലാണ് പേരൻപ്. റാം ഇത് നമുക്ക് തന്ന ദാനമാണ്. പൈസയ്ക്ക് വേണ്ടി ചെയ്ത സിനിമയല്ല. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകും.’ 
 
‘എല്ലാവരും കുടുംബവുമായി ഈ സിനിമ കാണണം. അതും ആദ്യ ദിവസം തന്നെ. മമ്മൂക്കയെ കുറിച്ച് എന്താണ് പറയുക. ഓ മൈ ഗോഡ്. എന്ത് അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. ഞങ്ങളുടെ ആള് തന്നെയാണ് അദ്ദേഹം. നമ്മുടെ സ്വന്തം ആളാണ് മമ്മൂക്ക‘. 
 
‘മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ ഞാന്‍ റാമിനെ അഭിനന്ദിക്കുന്നു. അതൊരു വലിയ ചോയ്സ് തന്നെയായിരുന്നു. സിനിമ മുഴുവൻ മമ്മൂട്ടി സർ ആണ്. സിനിമ കാണുമ്പോള്‍ മമ്മൂക്ക സാറിനെ മാത്രമേ കാണുന്നുള്ളു. മമ്മൂക്ക ഒരു യുവതിയായ സത്രീ ആയിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും പ്രേമിച്ചേനേ. അല്ലെങ്കില്‍ ബലാത്സംഗം ചെയ്‌തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം. അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.’– മിഷ്‌കിന്‍ പറഞ്ഞു.  

വീഡിയോ കടപ്പാട്: ശ്രുതി ടി വി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍