രജനികാന്ത് ആന്ധ്രപ്രദേശിലേക്ക്,'വേട്ടയന്‍' ചിത്രീകരണം അവസാനഘട്ടത്തില്‍, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 29 ജനുവരി 2024 (15:17 IST)
സംവിധായകന്‍ ടി ജെ ജ്ഞാനവേലിനൊപ്പം രജനികാന്ത് തന്റെ അടുത്ത ചിത്രത്തിന്റെ ജോലി തിരക്കിലാണ്.'വേട്ടയന്‍' ചിത്രീകരണം പുരോഗമിക്കുകയാണ്.പോണ്ടിച്ചേരിയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ടീം രണ്ടാഴ്ചത്തെ ചെറിയ ഇടവേള എടുത്തിരുന്നു. ആന്ധ്രപ്രദേശില്‍ ആണ് പുതിയ ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി എന്നിവരും ഏറ്റവും പുതിയ ഷെഡ്യൂളിന്റെ ഭാഗമാണ്.
 
 'വേട്ടയന്‍' അവസാനത്തെ ഷെഡ്യൂള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനികാന്ത് പോലീസ് യൂണിഫോമിലാണ് എത്തുന്നത്.യഥാര്‍ത്ഥ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍, രക്ഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
 മകള്‍ ഐശ്വര്യയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 'ലാല്‍ സലാം' എന്ന ചിത്രത്തിലാണ് രജനികാന്ത് അടുത്തതായി കാണാനാക്കുക. സ്പോര്‍ട്സ് ഡ്രാമയില്‍ അദ്ദേഹം ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടും. വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെബ്രുവരി 9 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article