ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് തീരുമാനമെടുത്ത രജനീകാന്ത് സിനിമകളില്‍ സജീവമാകുന്നു. അണ്ണാത്തെ ഡബ്ബിംഗ് ജോലികള്‍ വൈകാതെ തന്നെ തുടങ്ങും. ദുല്‍ഖര്‍ സല്‍മാന്റെ 25-ാമത്തെ ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' സംവിധാനം ചെയ്ത ദേശിംഗ് പെരിയസാമിയുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ രജനി പദ്ധതിയിടുന്നു.എജിഎസ് പ്രൊഡക്ഷന്‍ ചിത്രം നിര്‍മ്മിക്കുമെന്നും എന്നാണ് വിവരം.