കാരണവസ്ഥാനത്തു നിന്ന് അനുഗ്രഹിച്ച് രജനീകാന്ത്, അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ സ്റ്റിക്കര്‍; നയന്‍സ്-വിക്കി വിവാഹ വിശേഷങ്ങള്‍

വെള്ളി, 10 ജൂണ്‍ 2022 (10:25 IST)
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആഘോഷമാക്കിയ നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സൂപ്പര്‍താരം രജനീകാന്താണ് കാരണവസ്ഥാനത്തു നിന്ന് വിവാഹം ആശിര്‍വദിച്ചത്. രജനീകാന്തിന്റെ അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു താലികെട്ട്. വിഘ്‌നേഷ് ശിവന്റെ കൈയില്‍ നയന്‍താരയുടെ കൈ പിടിച്ച് കൊടുത്തതും രജനീകാന്താണ്. നയന്‍താര പിതൃസ്ഥാനത്ത് കാണുന്ന വ്യക്തിയാണ് രജനീകാന്ത്. വിഘ്‌നേഷ് ശിവനും രജനീകാന്ത് ഗുരുസ്ഥാനീയനാണ്. 
 
മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടിലെ വേദിയില്‍ ഗ്ലാസ് കൂടാരത്തിന്റെ മാതൃകയില്‍ ഒരുക്കിയ പന്തലില്‍ വ്യാഴാഴ്ച രാവിലെ 7.30 നാണ് വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 
 
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖ് ഖാന്‍, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാര്‍ത്തി, ശരത് കുമാര്‍, സംവിധായകരായ മണിരത്‌നം, കെ.എസ്.രവികുമാര്‍, നിര്‍മാതാവ് ബോണി കപൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 
വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നല്‍കിയിരുന്നതിനാല്‍ അതിഥികളുടെ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ ഉള്‍പ്പെടെ സ്റ്റിക്കര്‍ പതിച്ചു മറച്ചിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍