ഐശ്വര്യ ലക്ഷ്മിയുടെ തെലുങ്ക് സിനിമ,'ഗോഡ്സെ' ട്രെയിലര്‍

കെ ആര്‍ അനൂപ്

വ്യാഴം, 9 ജൂണ്‍ 2022 (17:27 IST)
നടി ഐശ്വര്യ ലക്ഷ്മി തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.'ഗോഡ്സെ' എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഗോപി ഗണേഷ് പട്ടാഭി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യദേവ് നായകനായി എത്തുന്നു.മഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്കില്‍ ഫഹദ് ഫാസില്‍ ചെയ്ത വേഷത്തില്‍ സത്യദേവ് ആയിരുന്നു അഭിനയിച്ചത്. 
സി കല്യാണ്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു ആക്ഷന്‍ പായ്ക്ക്ഡ് ത്രില്ലറാണ്. 'ബ്ലഫ് മാസ്റ്റര്‍' വിജയത്തിനുശേഷം ഗോപി ഗണേഷും സത്യദേവും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് 'ഗോഡ്സെ'.അതിനാല്‍ തന്നെ ടോളിവുഡ് ആരാധകര്‍ക്ക് പ്രതീക്ഷകള്‍ വലുതാണ്.
 നാസര്‍, ബ്രഹ്‌മജി, ആദിത്യ മേനോന്‍, കിഷോര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍