കട്ടപ്പ ബാഹുബലിയെ കൊല്ലാനുള്ള കാരണം എന്ത് ? രാജമൗലി വെളിപ്പെടുത്തുന്നു

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2015 (14:20 IST)
ബാഹുബലി കണ്ടിറങ്ങിയ എല്ലാവരും ഒരുപോലെ ചോദിച്ച ചോദ്യമാണ് ബാഹുബലിയെ കൊന്നതെന്ന്. സോഷ്യല്‍ മീഡിയയിലും ഇത് വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ എന്നാല്‍, അടുത്തിടെ ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജമൗലി ഈ ചോദ്യത്തിനുള്ള ഉത്തരം രാജമൗലി തെന്നെ വെളിപ്പെടുത്തി.

കട്ടപ്പ ബാഹുബലിക്ക് വിശ്വസ്തനാണ്, ഒപ്പം ശിവകാമി ദേവിക്ക് വിശ്വസ്തനാണ് എന്നാല്‍ അതില്‍ എല്ലാം ഉപരി മറ്റൊരാള്‍ക്ക് കട്ടപ്പ വളരെ കടപ്പെട്ടവനാണ്, അതാണ് ഈ പിന്നില്‍ നിന്നുള്ള കുത്തലിന്റെ രഹസ്യം രാജമൗലി പറയുന്നു. എന്നാല്‍ ആ മറ്റൊരാള്‍ ആരെന്ന് ബാഹുബലി വെളിപ്പെടുത്തിയില്ല.

2016ൽ റിലീസ് ചെയ്യാനിരിക്കുന്ന ബാഹുബലി 2ന്റെ ഷൂട്ടിംഗ് ഈ വർഷം മുഴുവൻ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലി രണ്ടിൽ അഭിനയിക്കുന്നതിനായി സത്യരാജ് വിജയ് നായകനാകുന്ന ചിത്രം വേണ്ടെന്ന് വെച്ചത് വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ രണ്ടാം പതിപ്പിന് വേണ്ടി 100 ദിനങ്ങളാണ് താരം നീക്കി വച്ചിരിക്കുന്നത്.