Pushpa 2 The Rule Teaser: 500 കോടി ബജറ്റില്‍ പുഷ്പ 2 ഗംഭീരമായോ? ടീസര്‍ കാണാം

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ഏപ്രില്‍ 2024 (11:13 IST)
Pushpa 2 The Rule Teaser
'പുഷ്പ 2: ദ റൂള്‍'-ന്റെ ടീസര്‍ പുറത്തിറങ്ങി. ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആവില്ല.നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് പുതിയ ടീസര്‍ പുറത്തിറങ്ങി.
 
രാവിലെ 11:7ന് തന്നെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിറ്റ് എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തുവന്നത്. ടീസര്‍ മുഴുവന്‍ അല്ലു അര്‍ജുന്റെ പ്രകടനമാണ് കാണാനാകുന്നത്. ഇതുവരെ കാണാത്ത രൂപത്തിലാണ് താരത്തെ കാണാനും ആകുന്നത്.
500 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്നുവരെയുള്ള ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണിത്. 2024 ഓഗസ്റ്റ് 15 -ന് റിലീസ് ചെയ്യും.
 
ഫഹദ് ഫാസില്‍ രശ്മിക മന്ദാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.2021-ല്‍ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിന്റെ തുടര്‍ച്ച സിനിമ പ്രേമികളെ കയ്യിലെടുക്കും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article