ആഗോള ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2. 1800 കോടിയിലധികം രൂപയാണ് സുകുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത്. കേരളത്തിൽ ഒഴിച്ച് മറ്റിടങ്ങളിൽ ചിത്രത്തിന് ഗംഭീര അഭിപ്രായമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ സക്സസ് മീറ്റിൽ അണിയറപ്രവർത്തകർക്ക് പറ്റിയ ഒരു അമളിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രശ്‌മികയെ ഒരു കിണറ് വെട്ടി കുഴിച്ച് മൂടണം എന്നും കട്ട ക്രിഞ്ച് അഭിനയമാണ് സിനിമയിലേത് എന്ന് പറയുന്ന ഭാഗങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. ഇത് ചിത്രത്തെ അഭിനന്ദിച്ചുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് വീഡിയോയിൽ ഉൾപ്പെടുത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നത്. ഈ വീഡിയോ കണ്ട് അഭിമാനത്തോടെ ഇരുന്ന് ചിരിക്കുന്ന അല്ലു അർജുനെയും സംവിധായകൻ സുകുമാറിനെയും കാണാം. ഉടൻ തന്നെ വീഡിയോ വൈറലാകുകയും ചെയ്തിട്ടുണ്ട്.