ബ്രിട്ടന്‍ കീഴടക്കി പുലിമുരുകൻ; തിയറ്ററിന് മുന്നിലെ നീണ്ട ക്യൂ കണ്ട് ഇംഗ്ലീഷുകാര്‍ ഞെട്ടലോടെ ചോദിച്ചു ‘ ആരാണ് ഈ മുരുകന്‍ ’!

ശനി, 29 ഒക്‌ടോബര്‍ 2016 (18:41 IST)
കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന മോഹന്‍‌ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകൻ കാണാൻ ബ്രിട്ടനിലെ തിയറ്ററുകളിലും വൻ ജനത്തിരക്ക്. മൂന്നാഴ്‌ച കൊണ്ട് അറുപത് കോടിയിലേറെ വാരിക്കൂട്ടിയ വൈശാഖ് അണിയിച്ചൊരുക്കിയ പുലിമുരുകൻ ബ്രിട്ടനിലും കോടികൾ കൊയ്യുമെന്ന് ഇതൊടെ ഉറപ്പായി.

ലണ്ടൻ ആസ്ഥാനമായുള്ള പിജെ എന്റർടൈൻമെന്റ്സ് ആണ് യൂറോപ്പിൽ പുലിമുരുകൻ പ്രദർശനത്തിനെത്തിക്കുന്നത്. യൂറോപ്പിലാകെ നൂറ്റമ്പതിലേറെ തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിക്കുക. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് ചിത്രത്തിന്റെ പ്രദർശനം.

ആദ്യമായിട്ടാണ് ഒരു മലയള സിനിമ വിദേശത്ത് ഹൌസ് ഫുള്ളായിരിക്കുന്നത്. ബ്രിട്ടണിലെ മറ്റു നൂറോളം തിയറ്ററുകളിലും  12 യൂറോപ്യൻ രാജ്യങ്ങളിലും നവംബർ നാലു മുതലാണ് പ്രദർശനം.

ലണ്ടനിലെ ഈസ്റ്റ്ഹാം, മാഞ്ചസ്റ്റർ, ബർമിംങ്ങാം, കവൻട്രി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്‌ച മുതൽ  ചിത്രത്തിന്റെ അഡ്വാൻസ് സ്ക്രീനിങ് ആരംഭിച്ചത്. ജർമനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഹോളണ്ട്, ബൽജിയം, മാൾട്ട, പോളണ്ട്, ഓസ്ട്രിയ,സ്വീഡൻ, ഡെന്മാർക്ക്, നോർവേ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും നവംബർ നാലുമുതൽ പുലിമുരുകൻ എത്തും.

വെബ്ദുനിയ വായിക്കുക