അവർക്കൊന്നും രാത്രി ഉറക്കമില്ല, സെറ്റിലെത്തുക 11 മണിക്ക്: സിനിമയിലെ രാസലഹരി ഉപയോഗം നിയന്ത്രിക്കണമെന്ന് സാന്ദ്രാ തോമസ്

ബുധന്‍, 3 മെയ് 2023 (21:14 IST)
സിനിമ രംഗത്തെ രാസലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിർമാതാവ് സാന്ദ്രാ തോമസ്. അഭിനേതാക്കൾക്ക് പറയുന്നത് പോലും എന്താണെന്ന് ഓർമയില്ലാത്ത അവസ്ഥയാണ്. ലഹരി ഉപയോഗത്തെ തുടർന്ന് പലരും രാവിലെ ഉറങ്ങുന്നത് ഷൂട്ടിങ്ങിനെ ബാധിക്കുന്നുണ്ട്. രാവിലെ 6 മണിക്ക് ഷൂട്ട് തുടങ്ങി 9 മണിക്ക് സീൻ തീർക്കുന്നതാണ് പണ്ടത്തെ രീതി. എന്നാൽ ഇപ്പോൾ പത്തരയും പതിനൊന്നും കഴിയാതെ അഭിനേതാക്കൾ എത്തില്ലെന്നും സാന്ദ്രാ തോമസ് പറയുന്നു.
 
സെറ്റുകളിൽ ലഹരിഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിൽ മൊത്തത്തിൽ ലഹരി ഉപയോഗം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സിനിമാമേഖലയിലും ഈ പ്രശ്നമുണ്ട്. കാരണം ഇപ്പോൾ പറയുന്നതാവില്ല അവർ പിന്നെ പറയുന്നത്. പിന്നെ പറയുന്നതല്ല അത് കഴിഞ്ഞ് പറയുന്നത്. നോർമലായിരിക്കുമ്പോൾ നമ്മൾ ചെന്ന് സംസാരിച്ചാൽ അവർ അത് ചെയ്യാമെന്ന് പറയും പിറ്റേ ദിവസം ഓർമ കാണില്ല. അപ്പോൾ നമ്മൾ അവിടെ കള്ളന്മാരായി. സഹകരിക്കാത്ത താരങ്ങളെ ഡീൽ ചെയ്യുക എന്നത് തനിക്ക് എപ്പോഴും ദുസ്വപ്നമാണെന്നും സെറ്റിലെ മറ്റ് ആളുകളോട് മോശമായി പെരുമാറുമ്പോൾ ഇടപെടാറുണ്ടെന്നും ദി ഇന്ത്യൻ എക്സ്പ്രസിൻ്റെ സെലിബ്രിറ്റി ഡയലോഗ്സിൽ സാന്ദ്ര പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍