Priya Prakash Varrier: അങ്ങ് പൂണ്ടുവിളയാടി; അതും സാക്ഷാല്‍ അജിത്തിന്റെ പടത്തില്‍ !

രേണുക വേണു

വെള്ളി, 11 ഏപ്രില്‍ 2025 (14:24 IST)
Priya Prakash Varrier

Priya Prakash Varrier: 'ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ പ്രിയ പ്രകാശ് വാരിയര്‍ ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്. അജിത്ത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി' തിയറ്ററുകളിലെത്തിയ ശേഷവും പ്രിയ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ്. 
 
ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കിലാണ് പ്രിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ 'തൊട്ടു തൊട്ടു പേസും' എന്ന ഐറ്റം സോങ് തിയറ്ററുകളില്‍ വലിയ ഓളമുണ്ടാക്കി. ഈ ഗാനരംഗത്ത് പ്രിയ വാരിയര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് ഒരു കളര്‍ഫുള്‍ ട്രീറ്റാണ് നല്‍കുന്നത്. സിമ്രാന്‍ എന്നാണ് പ്രിയയുടെ കഥാപാത്രത്തിന്റെ പേര്. 

SIMRAN (or) PRIYA VARRIER

RT for Simran
Like for Priya Varrier #GoodBadUgly pic.twitter.com/sud5ki2Iio

— Hashtag Cinema ???? (@HashtagCinema_) April 10, 2025
അതേസമയം 'ഗുഡ് ബാഡ് അഗ്ലി'യുടെ ഭാഗമാകാന്‍ സാധിച്ചതിനു പ്രിയ അജിത്തിനു നന്ദി പറഞ്ഞു. അജിത്തിനൊപ്പമുള്ള സമയങ്ങളെ ഏറ്റവും വിലയേറിയതായാണ് താന്‍ കാണുന്നതെന്ന് പ്രിയ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍