Good Bad Ugly Theatre response, Social media review: ഒരേയൊരു വാക്ക് - സെലിബ്രെഷൻ! പക്കാ ഫാൻ ബോയ് സംഭവം; ഗുഡ് ബാഡ് അഗ്ലിയുടെ ആദ്യ പ്രതികരണമിങ്ങനെ

രേണുക വേണു

വ്യാഴം, 10 ഏപ്രില്‍ 2025 (07:33 IST)
Good Bad Ugly Social Media Review

Good Bad Ugly Social Media Review: അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' തിയറ്ററുകളില്‍. ആക്ഷന്‍ - കോമഡി ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ തല അജിത്ത് മൂന്ന് വേഷങ്ങളില്‍ എത്തുന്നു. ആദ്യ ഷോയ്ക്കു ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ വെബ് ദുനിയ മലയാളത്തിലൂടെ തത്സമയം അറിയാം: 

ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് വരുന്നത്. അജിത് ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് ആദിക് രവിചന്ദ്രൻ ഒരുക്കിവെച്ചിരിക്കുന്നത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.

ലോജിക്ക് ഇല്ലാതെ കാണാനാകുന്ന എന്റർടെയ്‌നർ ആണ് സിനിമ എന്ന് ട്വിറ്ററിൽ ആരാധകർ കുറിച്ചു. ഗുഡ് ബാഡ് അഗ്ലി 'ഒരു പക്കാ ഫാൻ ബോയ് സംഭവമാണ്' എന്നാണ് പലരും അഭിപ്രായപ്പെട്ടുന്നത്. 
 
ഇൻട്രോ സീൻ മുതൽ ആരാധകർക്ക് ആഘോഷിക്കാനുള്ള വക സിനിമ നൽകുന്നുണ്ട്. മാത്രമല്ല അജിത്തിന്റെ ടൈറ്റിൽ കാർഡ് ഏറെ ആവേശമുണർത്തുന്നതാണെന്നും പ്രേക്ഷകർ പറയുന്നു. തലയുടെ കരിയർ ബെസ്റ്റ് ഇൻട്രോയും ബെസ്റ്റ് ടൈറ്റിൽ കാർഡും ആണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ആകാൻ സാധ്യതയുണ്ടെന്നും ചിലർ പറയുന്നു.
 

Standing ovation from fans ????????????One word All time blockbuster ???????????? @Adhikravi thanks maamey life time settlement ???????? #GoodBadUgly #GoodBadUglyFDFS #AjithKumar pic.twitter.com/IzCTv65bBn

— QATAR????????AK FAN???? (@itisAk11) April 10, 2025
നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രത്തെയും ചിത്രത്തില്‍ അജിത്ത് അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ ദാസ് ആണ് വില്ലന്‍. തൃഷ കൃഷ്ണന്‍ നായികവേഷം അവതരിപ്പിച്ചിരിക്കുന്നു. പ്രഭു, പ്രസന്ന, സുനില്‍, ജാക്കി ഷ്രോഫ്, പ്രിയ പ്രകാശ് വാരിയര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 
ജി.വി.പ്രകാശ് കുമാര്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ക്യാമറ. രണ്ട് മണിക്കൂറും 18 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. അജിത്തിന്റെ സ്റ്റൈലിഷ് രംഗങ്ങള്‍ കാണാന്‍ ടിക്കറ്റെടുക്കുന്ന ആരാധകരെ ഗുഡ് ബാഡ് അഗ്ലി തൃപ്തിപ്പെടുത്തുമോയെന്ന് അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍