Bazooka Theatre Response, Social Media Review: 'ബസൂക്ക' ഞെട്ടിച്ചോ? ഇത് സ്റ്റൈലിഷ് മമ്മൂട്ടി, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
Bazooka Preview Report: പ്രിവ്യു റിപ്പോര്‍ട്ട്
റിലീസിനു മണിക്കൂറുകള്‍ക്കു മുന്‍പ് ബസൂക്കയുടെ ചില പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണ സിനിമയെന്നാണ് പ്രിവ്യു കണ്ട ചിലര്‍ അഭിപ്രായപ്പെട്ടത്. രണ്ടാം പകുതി വളരെ ത്രില്ലിങ് ആണെന്നും ക്ലൈമാക്സ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും ചില അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടി രണ്ട് ലുക്കുകളാണ് സിനിമയിലുള്ളത്. ഇതില്‍ രണ്ടാമത്തെ ലുക്ക് തിയറ്ററുകളില്‍ വലിയ ഞെട്ടലുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ബസൂക്കയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Bazooka, Mammootty: പരീക്ഷണ സിനിമ
അടിമുടി പരീക്ഷണ സിനിമയായ ബസൂക്ക ഗെയിം ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു സൈക്കോപ്പാത്തിനു പിന്നാലെ മമ്മൂട്ടി നടത്തുന്ന യാത്രയാണ് ബസൂക്കയുടെ പ്രമേയം. അനാമോര്‍ഫിക് വൈഡ് സ്‌ക്രീന്‍ ഫോര്‍മാറ്റിലാണ് ബസൂക്ക തിയറ്ററുകളില്‍ കാണാന്‍ സാധിക്കുക. അതായത് സാധാരണ സിനിമകള്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിശാലമായ വിഷ്വല്‍ ഇഫക്ട് ബസൂക്കയ്ക്കുണ്ടാകും.