ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

രേണുക വേണു

ബുധന്‍, 22 ജനുവരി 2025 (11:18 IST)
ബി.ഉണ്ണികൃഷ്ണനും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്നു. തന്റെ പുതിയ സിനിമ ചെയ്യാന്‍ പൃഥ്വിരാജ് താല്‍പര്യം പ്രകടിപ്പിച്ചതായി ബി.ഉണ്ണികൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഷാരിസ് മുഹമ്മദിന്റേതാകും കഥ. 
 
' പൃഥ്വിരാജിനോടു ഞാന്‍ ഈ സിനിമയുടെ കാര്യം സംസാരിച്ചപ്പോള്‍ പൃഥ്വി തിരക്കഥ വായിച്ചിട്ട് 'ഞാന്‍ ഇത് ചെയ്യുന്നു' എന്നാണ് പറഞ്ഞത്. പ്രൊഡക്ഷന്‍ ഞാന്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞാനും ലിസ്റ്റിനും ചേര്‍ന്ന് എന്നാണ് പറഞ്ഞത്. അദ്ദേഹത്തിനു അത്രയും ആത്മവിശ്വാസം ഉള്ളതുകൊണ്ട് അല്ലേ നിര്‍മിക്കാമെന്ന് പറഞ്ഞത്,' ബി.ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തി. 
 
2023 ല്‍ റിലീസ് ചെയ്ത ക്രിസ്റ്റഫര്‍ ആണ് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത അവസാന സിനിമ. മമ്മൂട്ടി നായകനായ ഈ ചിത്രം തിയറ്ററുകളില്‍ പരാജയമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍