നടി നിത്യ മേനോന്റെയും നടൻ ജോൺ കൊക്കന്റെയും വിവാഹ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം കണ്ട് ആദ്യം ആരാധകർ അമ്പരന്നെങ്കിലും ഇത് പുതിയ ചിത്രത്തിലെ വേഷമാണെന്ന് വ്യക്തമാവുകയായിരുന്നു. മോഡലിങ് ലോകത്ത് നിന്ന് അഭിനയത്തിലേക്ക് വന്ന നടനാണ് ജോൺ കൊക്കൻ. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമെല്ലാമായി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ പലപ്പോഴും നെഗറ്റീവ് ഷേഡിലുള്ള വില്ലൻ വേഷങ്ങൾ തന്നെയാണ് കൊക്കനെ തേടിയെത്തുന്നത്.
നിത്യ മേനോനും രവി മോഹനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കാതലിക്ക നേരമില്ലൈ എന്ന ചിത്രത്തിൽ നിത്യയുടെ പെയർ ആയിട്ടാണ് ജോൺ അഭിനയിക്കുന്നത്. 'ചില പ്രണയങ്ങൾ കാതലിക്ക നേരമില്ല എന്ന സിനിമയിലേത് പോലെ യുനീക്ക് ആയിരിക്കും' എന്ന് ചിത്രങ്ങൾക്കൊപ്പം നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫോട്ടോയ്ക്ക് താഴെ പ്രശംസകളുമായി ഭാര്യ പൂജ രാമചന്ദ്രനും എത്തി.