പൃഥ്വിരാജിന്റെ ആദ്യ പ്രണയം; പെണ്‍കുട്ടിയുടെ പേരാണ് രസകരം

ഞായര്‍, 27 ജൂണ്‍ 2021 (08:18 IST)
പ്രണയത്തെ കുറിച്ച് വാചാലരാകുന്ന സിനിമാ താരങ്ങളെ നാം കാണാറുണ്ട്. തന്റെ ആദ്യ പ്രണയം പോലും പൃഥ്വിരാജ് ഇപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ട്. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആ പെണ്‍കുട്ടിയുടെ പേര് അടക്കം പൃഥ്വിരാജ് പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ജൂണ്‍ എന്നാണ് ആ പെണ്‍കുട്ടിയുടെ പേര്. കോളേജ് കാലഘട്ടത്തിലായിരുന്നു ആ പ്രണയമെന്നും പൃഥ്വിരാജ് പറയുന്നു. ഓസ്‌ട്രേലിയയിലെ കോളേജ് കാലഘട്ടത്തിലാണ് ആ പ്രണയം. ആ കുട്ടി മലയാളി ആയിരുന്നില്ലെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍