'പ്രേമം' സിനിമയുടെ വ്യാജ പതിപ്പ്: സെന്‍സര്‍ബോര്‍ഡ് അന്വേഷിക്കും

Webdunia
ശനി, 4 ജൂലൈ 2015 (08:15 IST)
'പ്രേമം' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കാനിടയായ സാഹചര്യത്തെക്കുറിച്ചു സെന്‍സര്‍ബോര്‍ഡ് അന്വേഷിക്കും. സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പെഹലാജ് നിഹലാനി സംസ്ഥാനത്തു നേരിട്ടെത്തും. ഇതു സംബന്ധിച്ചു സെന്‍സര്‍ ബോര്‍ഡിന്റെ ഉറപ്പ് ലഭിച്ചതായി പ്രിയദര്‍ശന്‍ അറിയിച്ചു. പകര്‍പ്പില്‍ സെന്‍സേര്‍ഡ് കോപ്പിയെന്നുള്ളതു കൊണ്ടാണു സെന്‍സര്‍ബോര്‍ഡ് അന്വേഷിക്കുന്നത്.

'പ്രേമം' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കാനിടയായതിനെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് അൻവർ റഷീദ് ഫെഫ്‌കയില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് നീവിന്‍ പോളിയും ലിജോ ജോസ് പല്ലിശേരിയും അടക്കമുള്ളവര്‍ അൻവറിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.