'പ്രേമം’ എന്ന മെഗാഹിറ്റ് സിനിമയുടെ വ്യാജപതിപ്പുകള്‍ വ്യാപകമാകുന്നതിനെതിരെ സിനിമാ സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സിനിമ സംഘടനകളില്‍ നിന്നും രാജിവെച്ച സംവിധായകന്‍ അൻവർ റഷീദിനെ പിന്തുണച്ച് അൽഫോൻസ് പുത്രൻ. ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് പ്രതികരിച്ചത്.
രാജമാണിക്യം, ഛോട്ടാ മുംബൈ, ബ്രിഡ്ജ്, ഉസ്താദ് ഹോട്ടൽ, ആമി, പ്രൊഡക്ഷനിൽ ബാംഗ്ലൂർ ഡേയ്‌സ്, പ്രേമം തുടങ്ങിയ ചിത്രങ്ങൾ ചെയ്ത ഒരാളോട് ഈ ചതി വേണ്ടായിരുന്നു സംഘടനകൾ സിനിമയെ സംരക്ഷിക്കാനുള്ളതാണെന്നും അൽഫോൻസ് പുത്രൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.