ആ 7 നടന്മാർ ഫീൽഡ് ഔട്ട് ആയവർ? വിമർശകർക്ക് നടൻ പ്രശാന്ത് അലക്‌സാണ്ടറിന്റെ കിടിലൻ മറുപടി

നിഹാരിക കെ.എസ്

വെള്ളി, 7 ഫെബ്രുവരി 2025 (13:16 IST)
കോഴിക്കോട്: മലയാള സിനിമയിൽ വളരെ കാലമായി നിറസാന്നിധ്യമാണ് പ്രശാന്ത് അലക്‌സാണ്ടർ. തുടക്കകാലത്ത് ചെറിയ വേഷങ്ങളിലൂടെ എത്തിയ താരം അടുത്തകാലത്തായി സ്വഭാവനടൻ എന്ന നിലയിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. തന്റേതായ അഭിപ്രായം തുറന്നു പറയാൻ പ്രശാന്തിന് മടിയില്ല. ഇത് കൂടാതെ തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചും പ്രശാന്ത് പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയ്ക്ക് താഴെ പ്രശാന്ത് പങ്ക് വെച്ച കമന്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 
 
മലയാള സിനിമയിലെ ഫീൽഡ് ഔട്ട് ആയ നടൻമാർ എന്ന ക്യാപ്ഷനോടെ ഉപ്പും മുളകും പ്രേമികൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ച വീഡിയോയ്ക്ക് താഴെയാണ് പ്രശാന്തിന്റെ കമന്റ്. മണിക്കുട്ടൻ, കൈലാഷ്, ഭഗത് മാനുവേല്, രജിത് മേനോൻ, മഞ്ജുളൻ, റോഷൻ, നിഷാൻ, എന്നിവർ ഫീൽഡ് ഔട്ട് ആയി എന്നാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. ഇതിന് താഴെയാണ് പ്രശാന്ത് അലക്‌സാണ്ടറിന്റെ കമന്റ് വന്നത്. 
 
ഫഹദ് ഫാസിലിന്റെ വമ്പൻ തിരിച്ചുവരവടക്കം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് അലക്‌സാണ്ടർ കമന്റ് ചെയ്തിരിക്കുന്നത്. 'മരിക്കുന്നത് വരെ ഒരാൾ ഫീൽഡ് ഔട്ട് ആയി എന്ന് വിധി എഴുതാൻ പറ്റില്ല. പ്രത്യേകിച്ചും സിനിമയിൽ. 2002 ൽ ഫീൽഡ് ഔട്ട് ആയ നടൻ ഫഹദ് ഫാസിൽ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നത് ചിന്തിക്കണം. ജീവിതത്തിനോടും വിധിയോടും പോരാടി പാഷന്റെ പിന്നാലെ സഞ്ചരിക്കുന്ന പോരാളികളുടെ മനോവീര്യം കെടുത്തുന്ന ഇത് പോലെയുള്ള പോസ്റ്റുകൾ ഇടുന്നവർ എന്ത് ലാഭത്തിന് വേണ്ടി ആണെങ്കിലും മനോരോഗികൾ ആണ്. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു,' എന്നാണ് പ്രശാന്തിന്റെ കമന്റ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍