അടുത്ത 100 കോടി ചിത്രം, പ്രണവിന് കൂട്ടായി മോഹൻലാലും?!

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (10:31 IST)
പ്രണവ് മോഹൻലാൽ നായകനായ ആദ്യചിത്രമായിരുന്നു ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ വൻ ചലനമാണ് ഉണ്ടാക്കിയത്. ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. 
 
ദിലീപിന്റെ രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ടോമിച്ചൻ മുളകുപാടത്തിന്റേതാണ് നിർമാണം. കിടിലൻ ലുക്കിലാണ് പോസ്റ്ററിൽ പ്രണവ് പ്രത്യക്ഷപ്പെടുന്നത്. സ്യുട്ട് ധരിച്ച് ഫൈറ്റ് ചെയ്യാൻ തയ്യാറായിരിക്കുന്നു രീതിയിലാണ് പ്രണവിന്റെ നിൽപ്പ് തന്നെ. 
 
പീറ്റർ ഹെയ്‌ൻ ഒരുക്കുന്ന കിടിലൻ ആക്ഷൻ രംഗംങ്ങളും ചിത്രത്തിന്റെ ഹൈലൈറ് ആണ്. അടുത്ത നൂറ് കോടി ചിത്രത്തിനായുള്ള മരണമാസ് വെയ്റ്റിംഗ് ആണ് ആരാധകർ. അതേസമയം, ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ മോഹൻലാലും എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തേ പ്രണവിന്റെ ആദിയിലും മോഹൻലാൽ അതിഥി കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article