പ്രേമത്തിന്റെ പകുതി ജയം കിസ്‌മത്ത് സ്വന്തമാക്കിയിരുന്നുവെങ്കില്‍ തന്റെ കഥ തന്നെ മാറിയേനെ: വിനയ് ഫോര്‍ട്ട്

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (08:25 IST)
പ്രേമത്തിന്റെ പകുതി ജയം കിസ്‌മത്ത് സ്വന്തമാക്കിയിരുന്നുവെങ്കില്‍ തന്റെ കരിയറില്‍ വന്‍ മാറ്റം സംഭവിച്ചേനെ എന്ന് നടന്‍ വിനയ് ഫോര്‍ട്ട്.

കിസ്‌മത്തിലെ സബ് ഇന്‍‌സ്‌പെക്‍ടര്‍ അജയ് സി മേനോന്‍ എന്ന വേഷം തന്റെ മുന്‍കാല കഥാപാത്രങ്ങളെ പൊളിച്ചെഴുതുന്ന തരത്തിലുള്ളതായിരുന്നു. പ്രേമം നേടിയ വന്‍ വിജയത്തിന്റെ പകുതി വിജയമെങ്കിലും കിസ്‌മത്ത് നേടിയിരുന്നുവെങ്കില്‍ തന്റെ കഥ തന്നെ മാറിയേനെ എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഡാര്‍ക് ഷേഡുള്ള കഥാപാത്രങ്ങളാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പാട് ചോയ്‌സുകള്‍ എന്റെ മുന്നിലില്ല. നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ വലിയ ഇടവേളകള്‍ ഉണ്ടാകാതെ സൂക്ഷിക്കുകയും വേണം. ഇന്നും പ്രേമത്തിലെ വിമല്‍ സാറായി അറിയപ്പെടുന്നെങ്കില്‍ അത് എന്റെ പരിമിതി തന്നെയാണെന്നും വിനയ് തുറന്നു പറഞ്ഞു.

സിനിമയില്‍ എനിക്ക് ഒരു ഗോഡ്ഫാദറില്ല, ഇതുവരെ ഒരു കോക്കസിന്റെയും ഭാഗവുമല്ല താനെന്നും ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനയ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article