'ലാലേട്ടന്റെ മകനാണെന്ന് പ്രണവ് തോന്നിപ്പിച്ചിട്ടില്ല'; ഹൃദയത്തിലെ കൂട്ടിനെ കുറിച്ച് നടൻ അശ്വത് ലാൽ

കെ ആര്‍ അനൂപ്

തിങ്കള്‍, 29 ജനുവരി 2024 (10:26 IST)
ഹൃദയം സിനിമയിലെ പ്രണവ് അവതരിപ്പിച്ച കഥാപാത്രമായ അരുണിന്റെ കൂട്ടുകാരൻ.ആന്റണി താടിക്കാരനായി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരം. അശ്വത് ലാൽ ഇന്ന് സിനിമ തിരക്കുകളിലാണ്. ഇപ്പോഴിതാ പ്രണവ് മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടൻ.
 
ഹൃദയം സിനിമയിൽ എങ്ങനെയാണ് പ്രണയവുമായി കെമിസ്ട്രി കൊണ്ടുവന്നതെന്നും മോഹൻലാലിന്റെ മകൻറെ കൂടെ അഭിനയിക്കുമ്പോൾ പേടി തോന്നുകയില്ല എന്ന ചോദ്യത്തിനും മറുപടി പറയുകയാണ് അശ്വത് ലാൽ.
 
'ലാലേട്ടന്റെ മകനാണ് പ്രണവ് എന്ന് ഞാൻ ഒരിക്കലും തോന്നിപ്പിച്ചിട്ടില്ല. വളരെ ഫ്രീയായിട്ടാണ് പുള്ളി ഇങ്ങോട്ട് പെരുമാറിയത്. അതുകൊണ്ട് അങ്ങോട്ടും അങ്ങനെ തന്നെ നിൽക്കാൻ സാധിച്ചു. ഞങ്ങൾക്കിടയിൽ ഐസ് ബ്രേക്കിംഗ് മൊമന്റ് ഇല്ലായിരുന്നു. കാരണം ബ്രേക്ക് ചെയ്യാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.',-അശ്വത് ലാൽ പറഞ്ഞു.
 
വലിയ പ്രതീക്ഷകളോടെയാണ് വർഷങ്ങൾക്കുശേഷം എന്ന സിനിമയെ പ്രണവ് മോഹൻലാൽ ആരാധകർ നോക്കി കാണുന്നത്. ഹൃദയം പോലെ 100 കോടി ക്ലബ്ബിൽ ഈ ചിത്രവും എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. സിനിമയുടെ ഡബ്ബിങ് ജോലികൾ ഏകദേശം പൂർത്തിയായി വരുകയാണ് ഇപ്പോൾ. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരുടെ ഡബ്ബിങ് പൂർത്തിയായി എന്നാണ് ലഭിക്കുന്ന വിവരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍