ജിയോ ബേബിയെ ക്ഷണിച്ചത് യൂണിയനല്ല,വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്,പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്

കെ ആര്‍ അനൂപ്
വ്യാഴം, 7 ഡിസം‌ബര്‍ 2023 (09:14 IST)
കോഴിക്കോട് ഫറൂഖ് കോളേജിനെതിരെ കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ ജിയോ ബേബി രംഗത്തെത്തിയത്. തന്നെ പരിപാടിക്ക് ക്ഷണിക്കുകയും മുന്നറിയിപ്പ് കൂടാതെ പരിപാടി റദ്ദാക്കുകയും ചെയ്‌തെന്നും തന്റെ ധാര്‍മിക മൂല്യങ്ങളാണ് പ്രശ്‌നമെന്ന് കോളേജ് യൂണിയന്‍ പറഞ്ഞെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ഈ വിഷയം വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. 
 
നവാസ് എഴുതിയ കുറിപ്പ്
 
'ഒരാള്‍ക്ക് ഒരു ഇണ എന്നതേ തെറ്റാണ്'
'വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്'
'കുടുംബം ഒരു മോശം സ്ഥലമാണ്'
'എന്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാല്‍ ഞാന്‍ സന്തോഷവാനാണ്'
(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്) 
ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങള്‍ കേള്‍ക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാന്‍ അനുവദിക്കില്ലെന്നോ അവര്‍ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. കൂട്ടിച്ചേര്‍ക്കല്‍:- ക്ഷണിച്ചത് യൂണിയനല്ല. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article