ചൈനയില്‍ റിലീസിനെത്തുന്ന ആദ്യ തമിഴ് ചിത്രമെന്ന ബഹുമതി പേരന്‍പിന് ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പേരൻപിനെ പിന്തള്ളി മെര്‍സല്‍ ഈ ബഹുമതി കൊണ്ടു പോകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
റാമിന്റെ സംവിധാനത്തല്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം പേരന്‍പിന് ഷാങ്ഗായ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് ചിത്രം ചൈനയില്‍ റിലീസ് ചെയ്യുന്നതിനായി ചൈനയിലെ മുന്‍നിര വിതരണക്കമ്പനി സിനിമയുടെ അണിയറപ്രവര്‍ത്തകരെ സമീപിച്ചു. മൂന്നു തവണയാണ് പേരന്‍പ് ഷാങ്ഗായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്.